പച്ചനുണയാണ് ടി കെ ഗോവിന്ദൻ പടച്ചുവിടുന്നതെന്ന് കെ കെ രാഗേഷ്. ടി കെ ഗോവിന്ദന്റേത് നീചമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെതിരെയുള്ള അതൃപ്തിയിൽ പുകഞ്ഞാണ് ടി കെ ഗോവിന്ദൻ പാർട്ടിക്കെതിരെ തിരിഞ്ഞത്. പാർട്ടിക്കെതിരെയുള്ള ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ കെ രാഗേഷ്. ടി കെ ഗോവിന്ദൻ പറയുന്നത് പച്ചക്കള്ളമാണെന്നും സിപിഐഎമ്മിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും ബന്ധുത്വം നോക്കിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കുന്ന പ്രൊപ്പോസൽ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്ത് അംഗീകരിക്കും, അതിനുശേഷം ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും ഈ തീരുമാനം അവതരിപ്പിച്ച് അഭിപ്രായങ്ങൾ തേടുകയാണ് ചെയ്യുന്നത്. അഞ്ച് ലക്ഷത്തിലധികം അംഗങ്ങളുള്ള പാർട്ടിയിൽ നിരവധി പേർ സ്ഥാനാർത്ഥിയാകാൻ യോഗ്യരായിട്ടുണ്ടാകാം, താത്പര്യപ്പെടുന്നുമുണ്ടാകാം. പലപ്പോഴും സ്ഥാനാർത്ഥികളായി നിശ്ചയിക്കപ്പെടാത്തവർ നിലവിലുള്ളവരേക്കാൾ മികച്ചവരായിരിക്കാമെന്നും എന്നാൽ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പാർട്ടി അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ ബന്ധുക്കൾ സ്ഥാനാർത്ഥികളാകുന്നത് അവരുടെ കുടുംബബന്ധം നോക്കിയല്ല. മറിച്ച്, പാർട്ടിയിൽ അവർ നിർവ്വഹിക്കുന്ന ചുമതലകൾ, അവരുടെ പ്രവർത്തനങ്ങൾ, പാർട്ടിക്ക് നൽകുന്ന സംഭാവനകൾ എന്നിവ പരിഗണിച്ചാണ് അവരെ തിരഞ്ഞെടുക്കുന്നത്. പി.കെ. ശ്യാമള ടീച്ചർ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടിയുടെ ഡി.സി അംഗവുമാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

.jpg)

Post a Comment