തിരുവനന്തപുരം : കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി പ്രയാഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസയുടെ പരാതി. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമെത്തി മൊണാലിസയെ കാമുകൻ മുഹമ്മദ് ഫർഹാനും തമ്പാനൂർ പൊലീസ് വിട്ടയച്ചു. മൊണാലിസയും ആണ്‍സുഹൃത്തും സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായിട്ടാണ് പൂവാറെത്തിയത്. ഇവരുടെ വിവാഹത്തിന് മൊണാലിസയുടെ അച്ഛൻ എതിര്‍ത്തിരുന്നു. ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാണ് അച്ഛൻ ശ്രമം നടത്തിയത്. വാഹനത്തിൽ പോകുന്നതിനിടെ തര്‍ക്കമുണ്ടാകുകയും മൊണാലിസയും സുഹൃത്തായ മുഹമ്മദും തമ്പാനൂര്‍ സ്റ്റേഷനിൽ എത്തുകയുമായിരുന്നു. പിന്നീട് അച്ഛനൊപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് സംവിധായകരും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. അവരോടൊപ്പം മൊണാലിസയെ വിട്ടച്ചു. മൊണാലിസയുടെ അച്ഛൻ നാട്ടിലേക്ക് തിരിച്ചുപോയി. വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും കേരളത്തിൽ വെച്ച് വിവാഹിതരാകാനാണ് താത്പര്യമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്മ ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലാണ്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.
കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയും ആൺസുഹൃത്തും കേരളത്തിൽ;അഭയം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ
WE ONE KERALA
0
.jpg)



Post a Comment