പ്രഥമ സംസ്ഥാന എൻ എസ് എസ് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്തമാക്കിയ എസ് ഇ എസ് കോളേജ് വിദ്യാർത്ഥികളുടെ അനുമോദനവും ട്രോഫി പര്യടനവും

 


ശ്രീകണ്ഠപുരം : കണ്ണൂർ യൂണിവേഴ്സിറ്റി എൻ. എസ്. എസ് സെല്ലിന്റെ ഭാഗമായി എസ്. ഇ. എസ് കോളേജിൽ *വിജയഭേരി* നടത്തപ്പെട്ടു. സംസ്ഥാന പ്രഥമ എൻ. എസ് എസ് കലോത്സവത്തിൽ സുവർണ്ണ കിരീടം ചൂടിയ കണ്ണൂർ യൂണിവേഴ്സിറ്റി എൻ. എസ്.എസ് ന്റെ ട്രോഫി പര്യടനവും എസ്. ഇ. എസ് കോളേജിൽ സങ്കടിപ്പിച്ചു. യൂത്ത് പാർലമെന്റ്, സംഘഗാനം മത്സരങ്ങളിൽ എസ്. ഇ. എസ് കോളേജിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി DSS ഡോ : കെ വി സുജിത്ത് പരിപാടി ഉൽഘാടനം ചെയ്ത് വിദ്യാർത്ഥികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ :റീന സെബാസ്ട്യൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ടാപുരം എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി സൈജോ ജോസഫ്, IQAC കോർഡിനേറ്റർ ഡോ : ടി. ജെ സജേഷ്, ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് HOD ഡോ : കെ വി പ്രദീപ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ, പി കെ നസ്റീന, ഗോപാലകൃഷ്ണൻ, യൂണിയൻ പ്രതിനിധി കെ ശ്രേയ, എൻ എസ് എസ് സ്റ്റുഡന്റ് കോർഡിനേറ്റർ കെ സഫീദ എന്നിവർ സംസാരിച്ചു


.

Post a Comment

Previous Post Next Post

AD01