റോഡ് സുരക്ഷാ സന്ദേശവുമായി സ്കൂൾ വിദ്യാർത്ഥികൾ


പയ്യാവൂർ: സ്കൂളിന് മുന്നിലെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ അമിതവേഗത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോഡ് സുരക്ഷാ സന്ദേശവുമായി സ്കൂൾ വിദ്യാർത്ഥികൾ റോഡിലിറങ്ങി. വാഹന ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ സന്ദേശമടങ്ങിയ നോട്ടീസുകൾ വിതരണം ചെയ്തു. കേരളത്തിലെ പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് നടത്തുന്ന ‘സുരക്ഷിത് മാർഗ് ‘ എന്ന പദ്ധതിയുടെ ഭാഗമായാണ് പയ്യാവൂർ ഗവ. യുപി സ്കൂളിലെ റോഡ് സുരക്ഷാ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ നോട്ടീസുകൾ വിതരണം ചെയ്തത്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ പി.പി. പ്രഭാകരൻ നേതൃത്വം നൽകി. സ്കൂൾ മുഖ്യാധ്യാപകൻ പി. പ്രഭാകരൻ, സുരക്ഷിത് മാർഗ് കോ ഓർഡിനേറ്റർ എം. ബിന്ദു, എം. ബീന എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾക്കായുള്ള റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് ശേഷമാണ് നോട്ടീസ് വിതരണം നടത്തിയത്. 



▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ








 

Post a Comment

0 Comments