ജില്ലയിലെ മുതിർന്ന വോട്ടർ മാധവി 107 ാം വയസിൽ വോട്ടു ചെയ്തു. മകൻ ഹോം വോട്ട് ചെയ്തില്ല


ഇരിക്കൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി ഏഴ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളം ആരുഭരിക്കുമെന്ന വിധിനിർണയത്തിൻ്റെ ആദ്യ ഘട്ടം ഹോം വോട്ട്തിങ്കളാഴ്ച തുടങ്ങിയെങ്കിലും ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ ഇരിക്കൂറിലെസി .മാധവി 107 -ാം വയസിൽ ഇന്നലെവോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം പട്ടുവത്തെ വീട്ടിലെത്തിയാണ് വോട്ടു ചെയ്യിച്ചത്. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 178 -ാം നമ്പർ ബൂത്തിലെ വോട്ടറായ മാധവി പട്ടുവം കള്ള് ഷാപ്പിനു പരിമ്പരത്തെ ചേപ്പിലാട്ട് ഹൗസിൽ ഇളയമകൻ സി. നാരായണൻ്റെ കൂടെയാണ് താമസo. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ 256 -ാം വോട്ടറാണ് വീട്ടിലെ വോട്ടിങ് പ്രക്രിയയിൽ അർഹയയായത്.  രണ്ടാം തവണയാണ് ഇവർ വീട്ടിൽ നിന്ന് വോട്ട് ചെയ്യുന്നത് . ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇവർ വോട്ട് ചെയ്തത് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽപരിസരത്തെ ബൂത്തായ പട്ടുവം വാണീവിലാസം എ. എൽ. പി. സ്കൂൾ ബൂത്തിൽ നടന്ന് പോയാണ് മാധവി വോട്ട് ചെയ്തത്. മാധവിയുടെ മൂത്തമകൻ മുൻപട്ടാളക്കാരനും പോസ്റ്റ് മാസ്റ്ററുമായിരുന്ന ഇ.പി. ഗോപാലനും 85 കഴിഞ്ഞതിനാൽ ഹോം വോട്ടിന് സൗകര്യമുണ്ടായിരുന്നെങ്കിലും 9 ന് കമാലിയ മദ്രസ യു.പി. സ്‌കൂൾബൂത്തിൽ പോയി വോട്ടു ചെയ്യാമെന്നറിയിച്ചതിനാൽ ഹോം വോട്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇലക്ഷൻ ഉദ്യോഗസ്ഥരായ രേഷ്‌മ, സുമ, ശ്രീകാന്ത്, പൊലീസ് ഓഫീസർ അൻസാർ, 178 -ാo ബൂത്ത് ലെവൽ ഓഫീസർ കെ.കെ. റിയാസ് എന്നിവർ സന്നിഹിതരായി.




Post a Comment

Previous Post Next Post

AD01