സകല റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപയോഗം ഇന്നലെരേഖപ്പെടുത്തി. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് വരെ എത്തി. 2024 മേയ് മൂന്നിലെ 115. 94 ദശലക്ഷം യൂണിറ്റ് പഴങ്കഥയായി. ഇന്നലെവൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് രേഖപ്പെടുത്തിയിരുന്നു. ഇന്നലെവൈദ്യുതി ബോർഡിൻ്റെ അവലോകനയോഗത്തിൽ ആശങ്കപ്പെടേണ്ടസാഹചര്യം ഇല്ലെന്ന് വിലയിരുത്തിയിരുന്നു. ഉപഭോഗം ഈ രീതിയിൽ ഉയർന്ന തന്നെ തുടരുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തേണ്ടിവരും. ഇപ്പോൾതന്നെ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ ചില സ്‌ഥലങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്.

.jpg)

Post a Comment