‘ഗംഗാ നദി സുഖപ്പെടുത്തും’; പാമ്പ് കടിയേറ്റ കുട്ടിയെ 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കി വെച്ചു, ദാരുണാന്ത്യം


പാമ്പു കടിയേറ്റ 13കാരനെ മന്ത്രവാദിയുടെ നിർദേശപ്രകാരം ഗംഗാ നദിയിൽ 12 മണിക്കൂ‍ർ മുക്കി വെച്ചതോടെ കുട്ടി മരിച്ചു. പിതാംപൂർ ഗ്രാമത്തിലെ നാലാം ക്ലാസ് വിദ്യാർഥിയായ അമിത്താണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അമിത്തിന് പാമ്പ് കടിയേറ്റത്. ഈ കാര്യം കുട്ടി വീട്ടിൽ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കുന്നതിന് പകരം മന്ത്രവാദ ചികിത്സയ്ക്കായിട്ടാണ് കുടുംബം പോയത്. ഗംഗാ നദി അമിത്തിനെ സുഖപ്പെടുത്തുമെന്ന് പറഞ്ഞ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം കു‌ട്ടിയെ 12 മണിക്കൂറോളമാണ് മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കി നിർത്തിയത്. ഇതിന് ശേഷം കുട്ടി അനങ്ങാതെ വന്നതോടെയാണ് വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാൻ ശ്രമിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാമ്പ് കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് ബോധവൽക്കരണം നൽകാറുണ്ടെങ്കിലും അന്ധവിശ്വാസത്തിന് പിന്നാലെ കുടുംബം പോയത് കൊണ്ടാണ് കുട്ടി മരിച്ചത്. നാലാം ക്ലാസിൽ ആണ് അമിത്ത് പഠിക്കുന്നത്. കുട്ടിയ്ക്ക് മൂന്ന് സഹോദരങ്ങളാണുള്ളത്.



Post a Comment

أحدث أقدم

AD01