സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ: തൂവെള്ള സാരിയില്‍ മാലാഖയെ പോലെ സുന്ദരിയായി റിമി; വൈറലായി ചിത്രങ്ങള്‍


കുട്ടിത്തവും കുസൃതിയും നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ അവയെല്ലാം ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ തന്റെ അനിയന്‍ റിങ്കു ടോമിയുടെ മകള്‍ കണ്‍മണി എന്ന വിളിക്കുന്ന കിയാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുകയാണ് റിമി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കിയാരയുടെ ആദ്യ കുര്‍ബാന സ്വീകരണവേളയില്‍ എടുത്ത ചിത്രങ്ങളാണിവ.


ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് റിമിയും കിയാരയും ധരിച്ചിരിക്കുന്നത്. റിമി സാരി അണിഞ്ഞപ്പോള്‍ ഫ്രോക്കാണ് കിയാരയുടെ വേഷം. വെള്ളി നിറത്തിലുള്ള അതിമനോഹരമായ ഒരു ജുംക്കയും റിമി കാതില്‍ അണിഞ്ഞിട്ടുണ്ട്. കൈയ്യില്‍ അണിഞ്ഞിരിക്കുന്ന ബ്രേസ് ലെറ്റും മോതിരവും റിമിയുടെ ഓഫ് വൈറ്റ് ലുക്കിനു പകിട്ടേകുന്നു. പോണിടെയ്ല്‍ രീതിയിലാണ് റിമിയുടെ മുടി അണിയിച്ചൊരുക്കിയത്. തൂവെള്ള വേഷവിധാനത്തില്‍ മാലാഖയെ പോലെ സുന്ദരിയായി മാറിയിരിക്കുകയാണ് റിമി. ഇന്‍സ്റ്റഗ്രാമിലൂടെ റിമി പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറി. നിരവധി ആരാധകരാണ് റിമിക്ക് ആശംസയുമായി എത്തിയത്. ‘സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ’ എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിമിക്ക് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യന്‍ ഫോളോവേഴ്‌സ് തികഞ്ഞത്. ഇതിന്റെ സന്തോഷസൂചകമായി തന്റെ പ്രിയപ്പെട്ട ഒരു ഹിന്ദിഗാനം പാടി ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു.



Post a Comment

Previous Post Next Post

AD01