മമ്മൂട്ടിയും മോഹൻലാലും ഇതിഹാസം ആയതെങ്ങനെ; കാരണമറിയണോ? പാർവതി പറഞ്ഞത് കേൾക്കൂ


മലയാളത്തിൻ്റെ പ്രയനടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇവർ രണ്ടു പേരും ഇന്ത്യൻ സിനിമയ്ക്ക് തന്നെ എക്കാലവും അഭിമാനിക്കാവുന്ന ഇതിഹാസ താരങ്ങളാണ്. എന്തുകൊണ്ടാണ് ഇവരെ ഇതിഹാസ താരങ്ങൾ എന്ന് വിളിക്കുന്നത്. എങ്ങനെയാണ് ഇവർ ഇതിഹാസ താരങ്ങളായതെന്നും എന്താണ് അവരെ അങ്ങനെ വിളിക്കാനുള്ള കാരണമെന്നും പങ്കു വച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറഞ്ഞത്. ഇരുവരുമായി ഒരുമിച്ച് അഭിനയിച്ചതിൻ്റെ വെളിച്ചത്തിലാണ് പാർവതി തിരുവോത്ത് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ചതിൻ്റെ അനുഭവങ്ങളും നടി പറയുന്നു. പാർവതിക്ക് 19 വയസുള്ളപ്പോൾ മോ​ഹൻലാലിന്റെ കൂടെ അഭിനയിച്ചു. അന്ന് അദ്ദേഹ​ത്തിൽ നിന്നും കണ്ടതാണ് ക്യാരക്ടർ സ്വിച്ചിങ് എന്ന ക്വാളിറ്റി. തനിക്കും ഈ ക്വാളിറ്റി വേണമെന്ന് അന്നാണ് തീരുമാനിച്ചതെന്നും പാർവതി തിരുവോത്ത് പറയുന്നു. മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ നല്ല മനുഷ്യരാണെന്നും അവർ പറയുന്നു. ഇതൊക്കെയാണ് ഇവരെ ഇതിഹാസങ്ങളായി കണക്കാക്കാൻ കാരണം. ഒപ്പം സെറ്റിലുള്ളവരെ ഇവർ നന്നായി കെയർ ചെയ്യും. നല്ല മനുഷ്യരല്ലാതിരുന്നിട്ട് എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടായിട്ടും കാര്യമില്ലെന്നും പാർവതി പറയുന്നു.



Post a Comment

Previous Post Next Post

AD01