അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പഴുതടച്ച സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളായ കെഎസ്‌യുവും എസ്എഫ്‌ഐയും. നിതിൻ രാജിന്റെ മരണം അതീവ ദുഃഖകരമാണെന്നും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പഴുതടച്ചുളള ഉന്നത തല അന്വേഷണം നടത്തണമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി- പട്ടികവർഗ കമ്മീഷനും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ സഹപാഠികളുടെ റാഗിങ്ങും വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവമേറിയതാണെന്നും ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് തണലാവേണ്ട അധ്യാപകർ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. 'ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറി എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ. മകനെ കൊന്നുകളഞ്ഞതാണ് എന്ന് ഒരു പിതാവിന് കണ്ണീരോടെ പറയേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചവർക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, കെ ടി സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം വിഷയത്തിന്റെ തീവ്രത അവസാനിക്കുന്നില്ല. നിതിൻ രാജിന് നേരെ മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും അച്ഛന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നു എന്നതുൾപ്പെടെ സംഭവങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. വർത്തമാന കാലത്തും ഇത്തരം സംഭവങ്ങളുണ്ടാകുന്നു എന്നത് ലജ്ജാകരമാണ്. മകൻ ജീവനൊടുക്കില്ലെന്നും സംഭവ ദിവസം രാവിലെയും സംസാരിച്ചിരുന്നതായും നിതിന്റെ അച്ഛൻ പറയുന്നു. അതിനാൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പഴുതടച്ച അന്വേഷണം നടത്തണം': അലോഷ്യസ് സേവ്യർ പറഞ്ഞു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാർത്ഥിയെ മാനസികമായി തകർത്ത് ആത്മഹത്യയിലേക്ക് തളളിവിട്ട സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല. വിഷയത്തിൽ ആരോപണം നേരിടുന്നവരെ പുറത്താക്കി, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

.jpg)

Post a Comment