കണ്ണൂരിന് അഭിമാന നേട്ടവുമായി അൽക്ക ലക്ഷ്മൺ; സി.ബി.എസ്.ഇ പത്താം ക്ലാസ്സിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം


കണ്ണൂർ: രാമന്തളി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയത്തോടെ നാടിന് അഭിമാനമായി പയ്യന്നൂർ രാമന്തളി സ്വദേശിനി അൽക്ക ലക്ഷ്മൺ. 500-ൽ 499 മാർക്കും നേടിയാണ് അൽക്ക ദേശീയതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പയ്യന്നൂർ ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. പയ്യന്നൂരിലെ ടാക്സ് കൺസൾട്ടൻ്റായ രാമന്തളിയിലെ കെ.ടി. ലക്ഷ്മണൻ്റെയും സന്ധ്യാ ലക്ഷ്മണൻ്റെയും മകളാണ് അൽക്ക. ദേശീയ തലത്തിലുള്ള ഈ ഉജ്ജ്വല വിജയത്തിൽ നാടും സ്കൂൾ അധികൃതരും ഏറെ ആഹ്ലാദത്തിലാണ്.



Post a Comment

أحدث أقدم

AD01