ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും? അറിയാം ഒളിഞ്ഞിരിക്കുന്ന ആ ആരോഗ്യ രഹസ്യം


ശരീരത്തില്‍നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ഏറെ സഹായിക്കുന്നതാണ് എഴുന്നേറ്റയുടന്‍ വെറുംവയറ്റിലെ ചൂടുവെള്ളം കുടിക്കല്‍. ചൂടുവെള്ളം കുടലിലെ വിഷവസ്തുക്കളെ ഒഴിവാക്കി വയറിനകം വൃത്തിയാക്കും. ഇതിനുശേഷം ഉടന്‍ പ്രഭാതഭക്ഷണം കഴിക്കരുത്. കുറഞ്ഞത് 45 മിനിട്ടിനുശേഷം കാത്തിരിക്കണം. കൂടാതെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഒറ്റയടിക്ക് കുടിക്കരുത്. പകരം അല്‍പ്പാപ്പമായി സാവധാനം വേണം കുടിക്കാന്‍. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ മതിയായ അളവില്‍ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ എപ്പോഴും പറയാറുണ്ട്. ശരീരത്തിലെ കോശങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കാനും ദഹനപ്രക്രിയയെ ഊര്‍ജിതപ്പെടുത്താനും സഹായിക്കുന്നതാണ് വെള്ളം കുടി. അതിനാല്‍, രാവിലെ എഴുന്നേറ്റയുടനുള്ള വെള്ളം കുടിക്കുശേഷം പിന്നീട് ദിവസം മുഴുവനും ഇടവിട്ട് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.



Post a Comment

Previous Post Next Post

AD01