നവകേരളം പൂർത്തിയാക്കുന്നതിനായി എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കുന്ന രീതിയിലുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയത്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. അതിദരിദ്രമുക്ത കേരളം, സാമൂഹ്യ സുരക്ഷ, മികച്ച വിദ്യാഭ്യാസം, മികച്ച ചികിത്സാ സൗകര്യം എന്നിങ്ങനെ എല്ലാ മേഖലകളിലും വികസനങ്ങൾ ഉണ്ടാക്കുന്ന പ്രകടന പത്രികയാണ് എൽ ഡി എഫ് പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിനായി കാരുണ്യ ഗുണഭോക്താക്കൾക്ക് പരിധിയില്ലാത്ത ചികിത്സ സൗകര്യം ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതി എൽ ഡി എഫ് പ്രകടന പത്രികയിൽ പറയുന്നുണ്ട്. അത് കൂടാതെ സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ക്രൈംമാപ്പിങ്ങ് കൊണ്ടുവരും. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകൾ 10000 കോടി രൂപയിൽ നിന്ന് 20000 കോടി രൂപയായി ഉയർത്തും എന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. പട്ടിയജാതി പട്ടിക വർഗ ക്ഷേമത്തിനായി നുതന പദ്ധതികളും, സപ്ലൈകോയിൽ 13 അവശ്യ വസ്തുക്കളുടെ സബ്‌സിഡി നിരക്കിലുള്ള വിതരണം തുടരുമെന്നും എൽ ഡി എഫ് പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു. പൂർണമായും നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് എൽ ഡി എഫ് പ്രകടന പതികയിൽ മുന്നോട്ട് വെച്ചിരിക്കുന്നത്.

.jpg)

إرسال تعليق