'സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ ചിരിച്ചുതള്ളാൻ ഞാന്‍ പഴയ സിനിമാക്കാരനല്ല'; പ്രതികരിച്ച് ഉണ്ണി


വിവാദമായ ചേർത്തലയിലെ മന്തികടയുടെ വിഷു ആശംസ പോസ്‌റ്ററിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ. പോസ്‌റ്റർ കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു എന്നാണ് പോസ്‌റ്റർ സഹിതം ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. മാംസാഹാരത്തോടൊപ്പം ശ്രീകൃഷ്‌ണൻ്റെ ചിത്രം വച്ചുള്ള പോസ്‌റ്റർ വിവാദമായതോടെ കട ഉടമയെ അറസ്‌റ്റ് ചെയ്തിരുന്നു. 'എല്ലാത്തിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. കണ്ടിട്ട് വെറുപ്പ് തോന്നുന്നു' എന്നാണ് പോസ്‌റ്റർ സഹിതം ഉണ്ണി മുകുന്ദൻ്റെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറി. സ്‌റ്റോറിക്ക് താഴവന്ന ഒരു കമന്റിനോടും ഉണ്ണി മുകുന്ദൻ പ്രതികരിക്കുന്നുണ്ട്. 'എനിക്കിതൊരു വിഷു പോസ്‌റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്‌നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്' എന്നായിരുന്നു കമൻ്റ്. ഇതൊരു വിഷു പോസ്‌റ്ററായി തോന്നിയില്ലെന്നാണ് ഇതിനോടുള്ള ഉണ്ണി മുകുന്ദന്റെ മറുപടി. ഓരോ തവണ മിണ്ടാതിരിക്കുമ്പോഴും ഇത്തരം ക്രൂര പ്രവർത്തികൾ സാധാരണമായി തോന്നും. അതിനാലാണ് താൻ ഇത്തരം അസംബന്ധം സഹിക്കാത്തത് എന്നും ഉണ്ണി മുകുന്ദൻ എഴുതി. 'ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല. എല്ലാവരുടെയും മതപരമായ വികാരങ്ങളെ ഞാൻ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാൻ നിങ്ങളും ബാധ്യസ്‌ഥരാണ്. എല്ലാ അർഥത്തിലും സെക്യുലറാവുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങൾ ആവശ്യമില്ല. ഇതൊരു വിഷു പോസ്‌റ്ററായി തോന്നിയില്ല' എന്നാണ് ഉണ്ണി മുകുന്ദൻ്റെ മറുപടി.



Post a Comment

Previous Post Next Post

AD01