ചീമേനി: മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സാമൂഹിക സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗവും പരിശീലനവും സംഘടിപ്പിച്ചു. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി വി ജാനകിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രമേശൻ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ കെ രാജീവൻ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ വിനോദ് മാസ്റ്റർ എന്നിവർ പരിശീലനം നൽകി. വൈസ് പ്രസിഡണ്ട് വി വി ജനാർദ്ദനൻ, ആരോഗ്യം -വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം ദിവ്യ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഏ. ജി. അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർമാർ, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായ സമിതി ഭാരവാഹികൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, രാഷ്ട്രീയപാർട്ടി യുവജന സംഘടന പ്രതിനിധികൾ, വിവിധ ക്ലബ്ബ്, വായനശാല & ഗ്രന്ഥാലയം പ്രവർത്തകർ എന്നിവർ യോഗത്തിലും പരിശീലന പരിപാടിയിലും പങ്കെടുത്തു.

.jpg)

Post a Comment