സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം


അപ്രതീക്ഷിതമായിരുന്നു ആ നീക്കം. സ്‌പെയിനിലെ നിയ പ്രവിശ്യയിലുള്ള ഒരു അഞ്ചാം ഡിവിഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥനായിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും തന്റെ പേരിലാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. താന്‍ കാല്‍പ്പന്ത് തട്ടി വളര്‍ന്ന ബാഴ്‌സലോണയുടെ സമീപത്ത് തന്നെയുള്ള യൂണിയോ എസ്‌പോര്‍ട്ടി വോ കോര്‍ണല്ല (യുഇ കോര്‍ണല്ല) യാണ് മെസ്സി വാങ്ങിയത്. മുഴുവന്‍ ഓഹരികളും സ്വന്തം പേരിലാക്കിയ താരം ക്ലബ്ിനായി ചിലവിട്ട തുക എത്രയെന്ന് വ്യക്തമായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ക്ലബ് വാങ്ങാന്‍ മെസ്സി എത്ര പണം മുടക്കിയെന്നതു വ്യ ക്തമാക്കിയിട്ടില്ല. നിലവിലെ സീസണില്‍ പോയിന്റ് ടേബ്‌ളില്‍ മൂന്നാം സ്ഥാനത്താണ് കോര്‍ണെല്ലയുടെ സ്ഥാനം. അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഇനിയും മുന്നേറാനുണ്ടെങ്കിലും 3700 പേര്‍ക്ക് ഇരിക്കാവുന്ന ഹോം ഗ്രൗണ്ടും ക്ലബ്ബിന് സ്വന്തമായിട്ടുണ്ട്. 1951 ഏപ്രിലില്‍ സ്ഥാപിതമായ ക്ലബ് അഞ്ചാം ഡിവിഷന്‍ ലീഗില്‍ 2013-14 സീസണില്‍ ചാംപ്യന്‍മാരായിരുന്നു. ലയണല്‍ മെസിയെ പോലെ ഒരു മുന്‍നിര താരം തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചെത്തിയത് ക്ലബ്ബിന്റെ ദീര്‍ഘകാല വളര്‍ച്ചക്ക് ഗുണകരമാകുമെന്ന് നിലവിലെ മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.



Post a Comment

Previous Post Next Post

AD01