തട്ടിപ്പ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ച് അദാനി


തങ്ങൾക്കെതിരായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച സെക്യൂരിറ്റീസ് തട്ടിപ്പ് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും യു.എസ്. കോടതിയെ സമീപിച്ചു. കേസ് അമേരിക്കൻ നിയമപരിധിക്ക് പുറത്താണെന്നും, ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ഇരുവരും വ്യക്തമാക്കി എന്ന് റിപ്പോർട്ട്. 2021-ൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടത്തിയ 750 മില്യൺ ഡോളർ ബോണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് കേസ്. വിൽപ്പനയുടെ വേളയിൽ അദാനിയുടെ മറ്റൊരു കമ്പനിക്കെതിരെ ഇന്ത്യയിൽ നിലവിൽ ഉള്ള ഒരു കൈക്കൂലി കേസ് മറച്ചുവച്ചെന്നായിരുന്നു കേസ് ഫയൽ ചെയ്തത്. എന്നാൽ, ബോണ്ട് വിൽപ്പന മുഴുവൻ യുഎസിന് പുറത്താണ് നടന്നതെന്നും, കേസ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ പരിധിക്കകത്തുള്ളതാണെന്നും, അമേരിക്കൻ സെക്യൂരിറ്റീസ് നിയമങ്ങൾ ഇവിടെ ബാധകമല്ലെന്നും ആണ് അദാനിയുടെ വാദം.കൂടാതെ നിക്ഷേപകർക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും, 2024-ൽ ബോണ്ടുകൾ പലിശ സഹിതം തിരിച്ചടച്ചുവെന്നും കോടതിയെ അറിയിച്ചു. കൈക്കൂലി ആരോപണങ്ങൾ തികച്ചും കള്ളമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതായി പറയുന്ന പ്രസ്താവനകളുമായി പ്രതികളെ നേരിട്ട് ബന്ധിപ്പിക്കാനോ, തട്ടിപ്പ് തെളിയിക്കാനോ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്നും അവർ വാദിച്ചു.



Post a Comment

Previous Post Next Post

AD01