മലയാളികൾക്ക് ഏറെ പ്രിയമുള്ള അഭിനേതാവാണ് ഹരിശ്രീ അശോകൻ. ഒരുകാലത്ത് സിനിമാസ്വാദകരെ കുടുകുടെ ചിരിപ്പിച്ച താരമിന്ന് സീരിയസ് കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ഹരിശ്രീ അശോകൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ചിത്രം ആ താടിയോടുകൂടിയുള്ള മുഖമായിരിക്കുമല്ലേ? പണ്ട് കാലത്തെ ഒട്ടുമിക്ക സിനിമകളിലും താടി വടിക്കാതെയാണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ സിനിമകളിൽ താടി വടിക്കാതെ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഹരിശ്രീ അശോകൻ. താടി വടിക്കാതെ അഭിനയിച്ചതിന് കാരണമുണ്ടെന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അന്ന് താടി വടിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല എന്നതാണ് അതിന് കാരണമായി ഹരിശ്രീ അശോകൻ പറയുന്നത്. സമയമില്ലാതിരിക്കാനും കാരണമുണ്ട്, ലോക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിനിടെ താടി വടിച്ച് ഗെറ്റപ്പ് ചേഞ്ച് ചെയ്യാൻ എവിടെ സമയം! ഒരേസമയം ഒന്നിലധികം വേഷങ്ങൾ ചെയ്യുന്നതിനാൽ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാനാണ് താടി വടിക്കാതിരുന്നതെന്ന് ഹരിശ്രീ അശോകൻ വ്യക്തമാക്കി. ‘ഒരു പടം കഴിയുമ്പോഴേക്ക് അടുത്തത് ഉണ്ടാകും. നിരന്ന് പടങ്ങൾ അല്ലേ, അപ്പോൾ താടിയെടുക്കാൻ നേരമില്ല. കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാനാണ് താടി വടിക്കാത്തത്. ശബരിമല നോമ്പ്, അല്ലെങ്കിൽ അലർജി എന്നൊക്കെ പറഞ്ഞിട്ടാണ് സിനിമയിൽ അങ്ങനെ അഭിനയിക്കുന്നത്. പടം നല്ലതായതിനാൽ ആളുകൾ അന്ന് അതൊന്നും ശ്രദ്ധിച്ചില്ല’, ഇപ്പോൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ സമയം ഉണ്ടെന്നും ഇങ്ങനെത്തന്നെ മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും ഹരിശ്രീ അശോകൻ പറഞ്ഞുവയ്ക്കുന്നു.

.jpg)

Post a Comment