ലണ്ടനിലെ സതെൻസ് വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുയരാനിരിക്കെ പ്രത്യേക അറിയിപ്പുണ്ടാകുകയും യാത്രക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. കാരണം കേട്ടവർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സഹകരിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുന്നെ സതെൻസ് വിമാനത്താവളത്തിൽ നിന്നും സ്പെയിനിലെ മലാഗയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഈസിജെറ്റ് വിമാനമാണ് പറന്നുയരുന്നതിന് തൊട്ട് മുന്നെ യാത്രക്കാരെ ഇറക്കി വിട്ടത്. കാലാവസ്ഥ അനുകൂലമാല്ലാത്തതിനാൽ വലുപ്പം കുറഞ്ഞ റൺവേയിലൂടെ പറന്നുയരാൻ ബുദ്ധിമുട്ടുണ്ടെന്നും ഭാരം കുറക്കണമെന്നും ആവശ്യപ്പെട്ടാണ് പൈലറ്റ് യാത്രക്കാരെ ഇറക്കി വിട്ടത്. റൺവേയ്ക്ക് 1856 മീറ്റർ മാത്രമേ നീളമുള്ളു എന്നതാണ് ബുദ്ധിമുട്ടിന് കാരണമായത്. ആദ്യം കുറച്ച് യാത്രക്കാരോട് സ്വമേധയാ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. പിന്നിട് ലഗേജ് ഉൾപ്പെടെ കുറക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ചിലർ സ്വമേധയാ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് ആവശ്യമുള്ളത്രയും യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ വിമാനം യാത്രതിരിക്കുകയായിരുന്നു. സമാനമായ പ്രശ്നങ്ങൾ മുന്നേയും ഈ വിമാനത്താവളത്തിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ ജീവനാണ് തങ്ങൾ മുൻതൂക്കം നൽകുന്നതെന്ന് അധികൃകതർ അറിയിച്ചു. ഇറക്കിവിട്ട യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങളും നഷ്ടപരിഹാരവും നൽകിയതായും പറയുന്നു.

.jpg)

Post a Comment