എല്ലാ വർഗീയ കക്ഷികളോടും തരാതരം കരാർ ഉണ്ടാക്കിയ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ കേരള രാഷ്ട്രീയത്തിലെ വർഗീയതയുടെ വ്യാപാരി എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്ന് മുൻ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും ആർഎസ്എസിനെയും പിന്നീട് പിഡിപി യെയും രാഷ്ട്രീയമായി കൂട്ടുപിടിച്ച പിണറായി ഇപ്പോൾ ഒരേ സമയം എസ്ഡിപിഐ യുമായും ബിജെപി യുമായും രാഷ്ട്രീയ ധാരണ ഉണ്ടാക്കിയിരിക്കുകയാണ് സിപിഎമ്മിനെ പിന്താങ്ങുമ്പോൾ വർഗീയ കക്ഷികളെ പുകഴ്ത്തുകയും എതിർക്കുമ്പോൾ ഇകഴ്തുകയും ചെയ്യുന്ന പിണറായി വിജയന് അധികാരത്തിനുവേണ്ടി എന്ത് അവസരവാദവും സ്വീകരിക്കാൻ മടിയില്ലാത്ത കാപട്യകാരനായ കമ്മ്യൂണിസ്റ്റ് നേതാവാണെന്ന് ഹസൻ പറഞ്ഞു മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നത്തെ പര്യടനത്തിൻ്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു MM ഹസൻ. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാല്ലൂർ പഞ്ചായത്തിൽ ശിവപുരത്ത് നടന്ന യോഗത്തിൽ സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി, രാഘവൻമാസ്റ്റർ, Adv KA ലത്തീഫ്, അൻസാർ തില്ലങ്കേരി, അസ്‌കർ തുടങ്ങിയവർ സംസാരിച്ചു.
.jpg)

إرسال تعليق