ഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത എത്തുന്നു. ഷവോമി 17T ജൂൺ നാലിന് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രീമിയം ലുക്കിൽ കിടിലൻ പെർഫോമൻസാണ് ഷവോമി 17T ഒരുക്കിയിരിക്കുന്നത്. മെയ് 24-ന് പുറത്തുവന്ന പുതിയ ടീസറുകൾ പ്രകാരം ലൈക ക്യാമറകളാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ പ്രധാന ആകർഷണമായി വിലയിരുത്തുന്നത്. മിതമായ നിരക്കിലായിരിക്കും ഷവോമി 17T ഫോൺപ്രേമികളെ അതിശയിപ്പിക്കാനായി എത്തുന്നത്. 60,000 രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചനകൾ. ഒരുപാട് നാളുകൾക്കുശേഷമാണ് ഷവോമി തങ്ങളുടെ ‘ടി-സീരീസ്’ ഫോണുകൾ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി മെയ് 28-ന് ഫോണിന്റെ ആഗോള ലോഞ്ച് നടക്കും. ലൈകയുമായി ചേർന്ന് വികസിപ്പിച്ച ക്യാമറ ലെൻസുകൾക്കായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രൊഫഷണൽ നിലവാരത്തിലുള്ള സൂമിംഗ് സൗകര്യങ്ങൾ ഫോണിലുണ്ടാകുമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 8500 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ദൂരെയുള്ള കാഴ്ചകൾ പോലും വ്യക്തമായി പകർത്താൻ സഹായിക്കുന്ന 5x ഒപ്റ്റിക്കൽ സൂം ലെൻസും മികച്ച ബാറ്ററി ബാക്കപ്പും അതിവേഗ ചാർജിംഗും ഫോണിന്റെ പ്രത്യേകതയാണ്. എല്ലാത്തരം ഉപയോക്താക്കൾക്കും മികച്ച അനുഭവം നൽകുന്ന രീതിയിലാണ് ഇതിന്റെ സവിശേഷതകൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് കമ്പനി സ്ഥിരീകരിക്കുന്നത്. ജൂൺ 4-ന് നടക്കുന്ന ചടങ്ങിലാകും ഇന്ത്യയിലെ കൃത്യമായ വില പ്രഖ്യാപിക്കുക. ലൈക ക്യാമറയും വേഗതയേറിയ പ്രോസസറും ഷവോമിക്ക് വിപണിയിൽ വലിയ മുൻതൂക്കം നൽകിയേക്കുമെന്നാണ് ടെക് ലോകം അറിയിക്കുന്നത്. പ്രീ-ഓർഡർ ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും.

.jpg)

.gif)
Post a Comment