പത്ത് ദിവസം കൊണ്ട് 200 കോടി: കുതുപ്പ് തുടർന്ന് കറുപ്പ്


ഫാന്റസി ആക്ഷൻ ഡ്രാമ ഴോണറിൽ എത്തിയ സൂര്യ ചിത്രം കറുപ്പ് 200 കോടി ക്ലബിൽ ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ആ​ഗോളതലത്തിൽ ഒമ്പത് ​ദിവസം കൊണ്ട് ₹217.74 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. 2026 മെയ് 15 ന് റിലീസ് ചെയ്ത ചിത്രം ട്രേഡ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രമായി ₹154.99 കോടി കളക്ഷൻ നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ആ​ഗോളതലത്തിൽ ചിത്രം 62.75 കോടി കളക്ഷൻ നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെയും വിദേശത്തെയും കളക്ഷനുൾ കൂടിച്ചേർന്നാൽ ചിത്രത്തിന്റ ​ഗ്രോസ് കളക്ഷൻ ₹217.74 കോടിയാണ്. ഫാന്റസിയും കോർട്ട് റൂം ഡ്രാമയും ചേർന്ന കറുപ്പിൽ സൂര്യയോടൊപ്പം തൃഷയാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ആർജെ ബാലാജി, ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് സായ് അഭ്യാങ്കറാണ്. ജി കെ വിഷ്ണുവും ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ആർ. കലൈവാനനാണ്.



Post a Comment

Previous Post Next Post

AD01