കേന്ദ്രത്തെ തഴുകിയും മുൻ സർക്കാരിനെ വിമർശിച്ചും കോൺഗ്രസ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേന്ദ്രസർക്കാരിനെതിരെ നയപ്രഖ്യാപനത്തിൽ ഒരു വരി പോലുമില്ല. ആരോഗ്യ മേഖലയിൽ മുൻ സർക്കാരിന് വിമർശനവും. കേരളത്തിലെ സാമ്പത്തിക മേഖല തകർന്നെന്നും നയ പ്രഖ്യാപനത്തിൽ പരാമർശം. കേന്ദ്രസർക്കാരിനെതിരെ ഒരു വരി പോലും നയപ്രഖ്യാപനത്തിൽ വിമർശനമില്ലെന്ന് മാത്രമല്ല കഴിഞ്ഞ നയപ്രഖ്യാപനത്തിൽ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിച്ചില്ല. ചില ഭാഗങ്ങൾ ഗവർണർ കൂട്ടിച്ചേർത്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ തിരുത്തി. യു ഡി എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലും കേന്ദ്ര പിന്തുണയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേന്ദ്ര പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരുമായി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

.jpg)

.gif)
Post a Comment