കേരളത്തിൽ ഇപ്പോൾ മഴ കനക്കുകയാണ്. ബൈക്കിൽ യാത്ര ചെയ്യാൻ മടികാരണം നിങ്ങൾ കാറ് വാങ്ങാൻ ആലോചിക്കുകയാണോ? അല്ലെങ്കിൽ നിങ്ങൾ കുടുംബസമേതം സഞ്ചരിക്കാൻ ഒരു വാഹനം വാങ്ങാൻ ആലോചിക്കുന്നുണ്ടോ അതും സാധാരണക്കാരൻ്റെ കൊക്കിൽ ഒതുങ്ങുന്ന തരത്തിൽ. എങ്കിൽ നിങ്ങൾക്കായി ചില വാഹനങ്ങൾ പരിചയപ്പെടുത്താം . അഞ്ച് ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാവുന്ന ചില വാഹനങ്ങൾ ഇതൊക്കെയാണ്.
ടാറ്റാ ടിയാഗോ
ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റയുടെ ടിയാഗോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. 4.70 ലക്ഷം മുതലാണ് വാഹനത്തിൻ്റെ വില ആരംഭിക്കുന്നത്. ബേസ് മോഡലിനാണ് ഈ വില. മികച്ച ബിൽഡ് ക്വാളിറ്റിയുള്ള ഒരു ഇന്ത്യൻ വാഹനം വാങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഇത് നല്ലൊരു ഓപ്ഷനാകും.
മാരുതി സുസൂക്കി ആൾട്ടോ കെ 10
എല്ലാവരുടേയും ഇഷ്ട വാഹനങ്ങളാണ് മാരുതി വാഹനങ്ങൾ. ഇപ്പോഴും വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്നത് ഇവ തന്നെയാണ്. മാരുതിയുടെ അഞ്ച് ലക്ഷത്തിൽ താഴെ വാങ്ങാവുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി മോഡലാണ് ആൾട്ടോ കെ 10. വാഹനത്തിൻ്റെ ബേസ് മോഡലിന് 3.70 ലക്ഷമാണ് വില. 5.45 ലക്ഷമാണ് ഉയർന്ന മോഡലിൻ്റെ എക്സ് ഷോറൂം വില.
റെനോൾട് ക്വിഡ്
ചെറിയ വിലയ്ക്ക് ഒരു സ്റ്റൈലിഷ് കുഞ്ഞൻ വാഹനമാണ് ആഗ്രഹിക്കുന്നതെങ്കിൽ റെനോൾട് ക്വിഡ് ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കും. നിരവധി ഫീച്ചറുകളുള്ള ഈ വാഹനത്തിൻ്റെ ബേസ് മോഡലിൻ്റെ എക്സ് ഷോറൂം വില 4.30 ലക്ഷം രൂപയാണ്.
മൂരുതി സുസൂക്കി സെലേറിയോ
ലൈനപ്പുകളിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ തെരഞ്ഞെടുത്ത ഒരു കാർ സെലേറിയോയാണ്. മാരുതിയുടെ ബിൽഡ് ക്വാളിറ്റിയും ഫീച്ചറുകളും മൈലേജും സ്പേസും കൊണ്ട് ഈ വിലയിൽ മികച്ച് നിൽക്കുന്ന ഒരു വാഹനമാണ് ഇത്. 4.70 ലക്ഷമാണ് വാഹനത്തിൻ്റ ബേസ് മോഡലിൻ്റെ എസക്സ് ഷോറൂം വില.
.jpg)

.gif)
Post a Comment