ഇരിക്കൂറിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ്. തേരോട്ടം


ഉളിക്കൽ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിൽനിന്നും മികച്ച ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി സജീവ് ജോസഫ് 42,426 വോട്ടുകൾക്ക് വിജയിച്ചത്. 1996-ൽ കെ.സി. ജോസഫിന് ലഭിച്ച 17,832 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഇരിക്കൂർ നിയോജകമണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരന് 37,320 വോട്ടുകളുടെ ഭൂരിപക്ഷം ഇരിക്കൂറിൽനിന്നുണ്ടായിരുന്നു. ഈ രണ്ട് റെക്കോഡുകളുമാണ് സജീവ് ജോസഫ് രണ്ടാം അങ്കത്തിൽ മറികടന്നത്. യു.ഡി. എഫിന് 90,895 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർത്ഥി  കേരള കോൺഗ്രസ് എമ്മിലെ മാത്യു കുന്നപ്പള്ളി 48,469 വോട്ടുകൾ നേടി. എൻ.ഡി.എ. സ്ഥാനാർത്ഥി ട്വന്റി ട്വന്റിയിലെ ശ്രീനാഥ് പദ്‌മനാഭന് 9,617 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫ്. ഭരിക്കുന്ന ചെങ്ങളായി പഞ്ചായത്തിൽനിന്ന് 2,833 വോട്ടുകളുടെ ഭൂരിപക്ഷമാണ് സജീവ് ജോസഫ് ലഭിച്ചത്. 11-9 എന്ന കക്ഷിനിലയിൽ എൽ.ഡി.എഫ്. ഭരിക്കുന്ന ചെങ്ങളായി പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലും 1,203 വോട്ടുകളുടെ ലീഡ് യു.ഡി.എഫിനുണ്ടായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ 751 വോട്ടുകൾക്ക് എൽ.ഡി. എഫ്. ഇവിടെ മുന്നിലെത്തിയിരുന്നു. ഇത്തവണ സജീവ് ജോസഫിന് സ്വന്തം പഞ്ചായത്തായ ഉളിക്കലിൽനിന്നാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ളത്- 6,374. ആലക്കോട്, നടുവിൽ, ഇരിക്കൂർ പഞ്ചായത്തുകൾ 5000-ലധികം ഭൂരിപക്ഷം നൽകി. ശ്രീകണ്ഠപുരം നഗരസഭയിൽ നിന്നും പയ്യാവൂർ പഞ്ചായത്തിൽ നിന്നും 4000-ലധികം വോട്ടുകളു ടെ ലീഡും യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തവണ 116 വോട്ടുക ളുടെ ഭൂരിപക്ഷം മാത്രം യു.ഡി. എഫിന് നൽകിയ ഉദയഗിരി പഞ്ചായത്ത് ഇത്തവണ 3,029 വോട്ടുകളുടെ ലീഡ് നൽകി. യു.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഉളിക്കൽ പഞ്ചായത്തിൽനിന്നാണ്-18,671. എൽ.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ശക്തികേന്ദ്രമായ ചെങ്ങളായിയിൽ നിന്നു തന്നെയാണ്. ഇരിക്കൂർ പഞ്ചായത്തിൽ യു.ഡി.എഫിന് ആകെ 7,498 വോട്ടുകൾ ലഭിച്ചപ്പോൾ എൽ. ഡി.എഫ്. 1,898-ൽ ഒരുങ്ങി. എൻ.ഡി.എയ്ക്ക് ഏറ്റവും കുറവ് വോട്ട് കിട്ടിയതും ഇരിക്കൂറിൽ നിന്നുതന്നെയാണ് (317). എൻ. ഡി.എയ്ക്ക് ആലക്കോട് പഞ്ചായത്തിൽനിന്ന് 1,474 വോട്ടുകൾ കിട്ടി.


തദ്ദേശസ്ഥാപനം, യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ., ഭൂരിപക്ഷം (തപാൽ വോട്ട് ഉൾപ്പെടുത്താതെയുള്ള കണക്ക്)

. ആലക്കോട്: 12621 - 6836 - 1474 - 5785.

. ഉദയഗിരി: 6142 - 3113 -1065 - 3029.

. നടുവിൽ: 11162 - 5211 - 1366 - 5951.

. ചെങ്ങളായി: 11190- 8357 - 1158 - 2833.

. ശ്രീകണ്ഠപുരം നഗരസഭ: 12121- 7522 - 1246 - 4599.

. ഏരുവേശ്ശി: 6512- 3263 - 842 -3249

. പയ്യാവൂർ: 7953 - 3758 -769 - 4195.

. ഇരിക്കൂർ: 7498-1898 - 317 - 5600.

. ഉളിക്കൽ: 13671-7297-1208-6374.




Post a Comment

Previous Post Next Post

AD01