യങ്ങ് മൈൻഡ് പയ്യന്നൂർ ക്ലബ്ബ് കുടുംബ സംഗമവും, ഡിസ്ട്രിക്ട് ഗവർണറുടെ ക്ലബ്ബ് ഔദ്യോഗിക സന്ദർശനവും


പയ്യന്നൂർ യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബ് കുടുംബ സംഗമവും ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ ക്ലബ്ബ് ഔദ്യോഗിക സന്ദർശനവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ പുഞ്ചക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു. ക്ലബ്ബിലേക്ക് പുതുതായി പ്രവേശനം നേടിയ അഞ്ച് മെമ്പർമാർക്ക് ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ അംഗത്വം നൽകി. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അജന്തൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലബ്ബ് ട്രഷറർ ഗംഗാധരൻ സ്വാഗതവും, ജോയ് മാസ്റ്റർ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും, ക്ലബ്ബ് കുടുംബങ്ങൾക്കായി ഗെയിമുകളും സംഘടിപ്പിച്ചു.



Post a Comment

أحدث أقدم

AD01