വിജയ്‌യെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ ഗവർണർ; വിമർശനം ശക്തം


തമിഴ്നാട്ടിൽ വിജയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നിഷേധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഗവർണരുടെ നീക്കത്തിൽ വിമർശനം ശക്തമാവുന്നു. 118 പേരുടെ പിന്തുണയുള്ള കത്ത് വേണമെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ 113 പേരുടെ പിന്തുണയാണ് നിലവിൽ ടിവികെയ്ക്ക് ഉള്ളത്. ഇതിനിടെ തമിഴ്നാട് വെട്രികഴകത്തിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് സിപിഐ പ്രതികരിച്ചു. ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും സത്യപ്രതിജ്ഞക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ പറയുന്നത് ഉചിതമല്ല എന്നും സിപിഐ വ്യക്തമാക്കി. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ വരട്ടെയെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനും നേരത്തെ പറ‍ഞ്ഞിരുന്നു. ടിവികെ സർക്കാർ രൂപീകരിക്കുന്നതിൽ ഡിഎംകെ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ആറ് മാസം സർക്കാർ പ്രവർത്തനങ്ങളെ നിരീക്ഷിക്കുമെന്നുമാണ് അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വരുന്ന പുതിയ സർക്കാർ ഡിഎംകെയുടെ പദ്ധതികൾ തുടരണമെന്നും എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു.



Post a Comment

أحدث أقدم

AD01