‘രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ ദുരൂഹത, ഗൗരവമായ പരിശോധന വേണം’; ടി പി രാമകൃഷ്ണൻ


മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചത് അങ്ങേയറ്റം ദുരൂഹതയുണർത്തുന്നതും ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന വേണമെന്നും എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. വി ഡി സതീശന്റെ മംഗലാപുരം യാത്രയിൽ തന്നെ സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ മംഗലാപുരം യാത്ര, ബി ജെ പി നേതൃത്വവുമായി കൂടിയാലോചന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ വേണ്ടിയായിരുന്നു എന്ന സൂചനകൾ അന്നുതന്നെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ യാത്രയെക്കുറിച്ച് കോൺഗ്രസ് നേതൃത്വമോ വി ഡി സതീശനോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രത്തൻ ഖേൽക്കറിൻ്റെ നിയമനത്തിന് പിന്നിൽ ഒരു ‘ഡീൽ’ ഉണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഈ നിയമനം ഒരുപാട് സംശയങ്ങൾ ഉളവാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിയുടെ നിലപാടിനെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. ബംഗാളിലെ സമാനമായ നിയമനങ്ങളെ രാഹുൽ ഗാന്ധി മുൻപ് വിമർശിച്ചിരുന്നു. ആ വിമർശനങ്ങൾ നിലനിൽക്കെത്തന്നെ ഇത്തരമൊരു നിയമനം നടന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

Previous Post Next Post

AD01