അതൊരു നാക്കുപിഴ; ജസ്പ്രീത് ബുംറയോട് മാപ്പുപറഞ്ഞ് രാംചരൺ


തന്റെ വരാനിരിക്കുന്ന സ്‌പോർട്‌സ് ആക്ഷൻ ചിത്രമായ ‘പെദ്ദി’യുടെ പ്രചാരണത്തിനായി ഭോപ്പാലിൽ നടന്ന മ്യൂസിക് ലോഞ്ചിൽ തെലുങ്ക് സൂപ്പർതാരം രാം ചരണിനുണ്ടായ നാക്കുപിഴയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ ഒരു ഫുട്ബോൾ താരമായി വിശേഷിപ്പിച്ച രാം ചരൺ ഭോപ്പാലിലെ ജനങ്ങളെ ‘ബിഹാർ’ സ്വദേശികളായി അഭിസംബോധന ചെയ്തതും ആരാധകരെ അമ്പരപ്പിച്ചു. സംഭവത്തിൽ അദ്ദേഹം ബുംറയോട് ക്ഷമ ചോദിച്ചു. ചടങ്ങിനിടെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ രാം ചരണിനോട് പറഞ്ഞിരുന്നു. സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ, വിരാട് കോലി എന്നിവരെക്കുറിച്ച് രാം ചരൺ സംസാരിച്ചു. എന്നാൽ ബുംറയെക്കുറിച്ച് പറയുമ്പോൾ രാംചരണിന് തെറ്റ് സംഭവിച്ചു. എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിക്കുന്നു,” എന്നായിരുന്നു ബുംറയെ കുറിച്ച് രാം ചരണിന്റെ വാക്കുകൾ. ഇതിന്റെ വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. എന്നാൽ പിന്നീട് രാം ചരൺ സോഷ്യൽ മീഡിയയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. പരിപാടിയുടെ ആവേശത്തിനിടെ സംഭവിച്ച ഒരു ‘മനുഷ്യസഹജമായ പിഴവ്’ ആയിരുന്നു അതെന്ന് അദ്ദേഹം എഴുതി. താൻ ബുംറയുടെ കളിയുടെ വലിയ ആരാധകനാണെന്നും ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.



Post a Comment

Previous Post Next Post

AD01