കൊടുംചൂടിനുശേഷം വേനൽമഴ ആരംഭിച്ചതോടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ജനങ്ങൾക്കിടയിൽ അനുഭവപ്പെടുന്നത്. പകർച്ചവ്യാധികളാണ് അക്കൂട്ടത്തിൽ കനത്ത വെല്ലുവിളി ഉയർത്തുന്നത്. വായുവിലൂടെ അതിവേഗം പടരുന്ന വൈറസ് രോഗമായ മുണ്ടിനീര് ഇപ്പോൾ ജനങ്ങൾക്കിടയിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.
കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി കൂടുതലായതിനാൽ മുണ്ടിനീര് ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ കുട്ടികളിൽ രോഗബാധയുടെ തോത് വർദ്ധിക്കും.ചെറിയ പനിയും തലവേദനയുമായിരിക്കും പ്രാരംഭ ലക്ഷണം.വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം അനുഭവപ്പെടുകയും വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യും.രോഗിയുടെ ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാൻ കാരണമാകുകയും ചെയ്യും. വൈറസ് ബാധിച്ചാൽ 5 മുതൽ 7 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. താടിയെല്ലിന് താഴെ മുഖത്തിന്റെ ഇരുവശത്തുമുള്ള വീക്കമാണ് പ്രധാന ലക്ഷണം. ആദ്യമായി രോഗം വരുന്നവർക്ക് രണ്ട് വശത്തും വീക്കമുണ്ടാകാം. എന്നാൽ രണ്ടാമതും വരികയാണെങ്കിൽ ‘പറോടൈറ്റിസ്’ എന്ന പറോട്ടിഡ് ഗ്ലാന്റ് ഇൻഫക്ഷനാണ്. ഇത് സാധാരണയായി മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണാറുള്ളു.
പരിഹാരം
ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗം പൂർണമായും ഭേദമാകും. കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വാക്സിനേഷൻ എടുക്കേണ്ടതാണ്. മുമ്പ് മീസിൽസ്, മംപ്സ്, റുബല്ല എന്നിവയ്ക്കായി എം.എം.ആർ വാക്സിനായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ സർക്കാർ ആശുപത്രികളിൽ എം.ആർ(മീസിൽസ് റുബല്ല)വാക്സിനാണ് നൽകുന്നത്. കുട്ടികളിൽ 9-ാം മാസം മുതൽ 12-ാം മാസം വരെയുള്ള കാലയളവിലും ഒന്നര വയസിലുമാണ് വാക്സിൻ നൽകേണ്ടത്.
.jpg)


.gif)
إرسال تعليق