51 രൂപയുടെ പ്ലാനുമായി ബിഎസ്എൻഎൽ; പ്രതിദിനം രണ്ടു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും, ഈ ഡീൽ മിസ്സാക്കല്ലേ…


പുതിയ കണക്‌ഷൻ എടുക്കുന്നവർക്ക് 51 രൂപയുടെ പ്രൊമോഷനൽ ഫസ്റ്റ് റീചാർജ് കൂപ്പൺ പ്ലാനുമായി ബിഎസ്എൻഎൽ. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയാണ് ഈ പ്ലാൻ വഴി ലഭിക്കുക. ബിഎസ്എൻഎലിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കൾക്ക് സിം കാർഡ് സൗജന്യമായിരിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഈ മാസം 30 വരെ പ്ലാൻ ലഭ്യമാണ്. പരിമിത സമയ ഓഫറായതിനാൽ ഈ റീചാർജ് പ്ലാൻ വേഗം പ്രയോജനപ്പെടുത്താനാണ് ബിഎസ്എൻഎൽ പറയുന്നത്. നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറാൻ പദ്ധതിയിടുകയാണെങ്കിലോ അല്ലെങ്കിൽ രണ്ടാമത്തെ മൊബൈൽ കണക്ഷൻ ആവശ്യമുണ്ടെങ്കിലോ ഈ പ്ലാൻ ഒരു നല്ല ഓപ്ഷൻ തന്നെ ആയിരിക്കും.

51 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയോടെയാണ് പ്ലാൻ വരുന്നത്. 51 രൂപ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ ലഭിക്കും. പാക്കേജിന്റെ ഭാഗമായി സബ്സ്‌ക്രൈബർമാർക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

ഈ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തോടൊപ്പം പ്രതിദിനം രണ്ടു ജിബി ഡാറ്റ ആനുകൂല്യവും ലഭിക്കും. ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുകൾ അല്ലെങ്കിൽ അംഗീകൃത റീട്ടെയിലർമാർ എന്നിവ സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇനി അതുമല്ലെങ്കിൽ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക സെൽഫ് കെവൈസി (Self-KYC) ലിങ്ക് സന്ദർശിക്കുക. നിങ്ങളുടെ ആൾട്ടർനേറ്റ് മൊബൈൽ നമ്പറും തിരിച്ചറിയൽ രേഖയും (ആധാർ ഉൾപ്പെടെയുള്ളവ) നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ലൈവ് ഫോട്ടോയും ചെറിയൊരു വീഡിയോ ക്ലിപ്പും പ്ലാറ്റ്‌ഫോമിൽ ക്യാപ്‌ചർ ചെയ്ത് അപ്‌ലോഡ് ചെയ്യുക. വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ അമർത്തി ബുക്കിങ് പൂർത്തിയാക്കാം.



إرسال تعليق

0 تعليقات