പേരുമാറ്റാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്നത് ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരതം എന്നാക്കാനാണ് നീക്കം. പേരുമാറ്റം എളുപ്പമായിരിക്കില്ല. പേരുമാറ്റത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ശേഷം കായിക മന്ത്രാലയത്തിന് ശിപാർശ അയക്കണം.ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെപ്റ്റംബർ 4 ന് ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ ബോഡി അംഗങ്ങളോട് അറിയിച്ചു. വെർച്വൽ യോഗത്തിലായിരുന്നു തീരുമാനം അറിയിച്ചത്. ഇതിലാണ് പേരുമാറ്റത്തെ കുറിച്ചു ചർച്ച നടന്നത്. ഡ്യൂറന്‍ഡ് കപ്പ് ജൂൺ 25നും ജൂലൈ 25നും ഇടയിൽ നടക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. ഏഴു മാസം നീളുന്ന പൂർണ സീസണായിരിക്കും 2026-27 ഐഎസ്എൽ. എഐഎഫ്എഫ് മേൽനോട്ടത്തിലായിരിക്കും ലീഗ്.






0 Comments