പൈസക്കരിയിൽ നിന്ന് കുന്നത്തൂരിലേക്കുള്ള റോഡിൻ്റെ ടാറിംഗ് തകർന്ന് യാത്രക്കാർ ദുരിതത്തിൽ .

 



പയ്യാവൂർ: പൈസക്കരിയിൽ നിന്ന് കുന്നത്തൂരിലേക്കുള്ള റോഡിൻ്റെ ടാറിംഗ് തകർന്ന് വലിയ കുണ്ടും കുഴിയും നിറഞ്ഞതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ ദുരിതാവസ്ഥയിലായി. സമീപത്തെ സ്‌കൂളുകളിലേക്ക് നടന്നു പോകുന്ന പ്രദേശവാസികളായ വിദ്യാർത്ഥികൾക്കും വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. സ്‌കൂൾ ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഉളിക്കലിൽ നിന്ന് ആനയടി, കുഞ്ഞിപ്പറമ്പ്, കുന്നത്തൂർ വഴി പൈസക്കരിയിലേക്കുള്ള റോഡ് നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ടുള്ളതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതേ സമയം ഈ റോഡിൽ ആനയടി മുതൽ കുന്നത്തൂർ വരെയുള്ള ഭാഗത്ത് അടുത്ത നാളിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയിട്ടുമുണ്ട്. എന്നാൽ ഏറ്റവും കൂടുതലായി തകർന്നു കിടക്കുന്ന ശൗര്യാംതൊട്ടി ജംഗ്ഷൻ മുതൽ കുന്നത്തൂർ വരെയുള്ള ഭാഗത്ത് റോഡിലെ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ചെങ്കിലും ഗതാഗത തടസം പരിഹരിക്കാൻ മഴ കൂടുതൽ ശക്തമാകുംമുമ്പ് അടിയന്തര നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്



Post a Comment

Previous Post Next Post

AD01