ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ടിനിടോമിനെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഇടപെടാന്‍ വൈകരുതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.ടിനി ടോം തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ഹസന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് പോലീസില്‍ നല്‍കിയ പരാതി കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അന്‍സിബയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. മൊഴി പരിശോധിച്ച ശേഷം ടിനി ടോമിനെ വിളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.അതേസമയം അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. അന്‍സിബ അമ്മ എക്‌സിക്യൂട്ടീവില്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ ഉണ്ടായില്ല ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. വിവാദങ്ങള്‍ക്ക് പരാതി പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു . പരാതികള്‍ വരുന്ന ജനറല്‍ബോഡിയില്‍ വിശദമായി ചര്‍ച്ച ചെയ്യും.
മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതി:അന്വേഷണം തുടങ്ങി
WE ONE KERALA
0
.jpg)


.gif)
Post a Comment