പാറശ്ശാലയിൽ വില്ലേജ് ഓഫീസ് അടച്ചിട്ട് മരണാനന്തര ചടങ്ങിന് പങ്കെടുത്ത സംഭവം; ഓഫിസർക്ക് സ്ഥലം മാറ്റം

 

തിരുവനന്തപുരം പാറശ്ശാലയിൽ വില്ലേജ് ഓഫീസ് അടച്ചിട്ട് ജീവനക്കാർ മരണാനന്തര ചടങ്ങിന് പങ്കെടുത്ത സംഭവത്തിൽ നടപടിയുമായി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസറുടെ ചുമതലയുള്ള ആളെ സ്ഥലം മാറ്റി. പാറശ്ശാലയിൽ നിന്ന് കാട്ടാക്കടയിലേക്കാണ് സ്ഥലമാറ്റം. മറ്റുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടിയ്ക്ക് സാധ്യത. കൃത്യമായ അന്വേഷണത്തിന് ശേഷമായിരിക്കും തീരുമാനം.  വാർത്തയെ തുടർന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നെയ്യാറ്റിൻകര തഹസിൽദാർ സംഭവം അന്വേഷിച്ച് കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വില്ലേജ് ഓഫീസറുടെ ഭാര്യയുടെ അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായാണ് ഉദ്യോഗസ്ഥർ ഓഫീസ് അടച്ചിട്ട് ഇറങ്ങിയത്. ഈ സമയത്ത് സ്വീപ്പറുടെ ബന്ധുവിനെ ഏൽപ്പിച്ചായിരുന്നു ഇവർ ചടങ്ങിൽ പങ്കെടുക്കാനായി പോയത്. എന്നാൽ ഈ സമയത്ത് വിവിധ ആവശ്യങ്ങൾക്കായി ആളുകൾ വില്ലേജ് ഓഫീസിൽ എത്തുകയും മറ്റൊരു കേസിന്റെ ആവശ്യത്തിനായി വിജിലൻസ് ഇവിടെ എത്തുകയും ആരുമില്ലെന്ന് മനസ്സിലാക്കി ഇവരെ തിരികെ വിളിക്കുകയുമായിരുന്നു.



إرسال تعليق

0 تعليقات