മലമ്പനി വിരുദ്ധ മാസാചരണം: ജില്ലാ തല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


മലമ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തലായി ഹാര്‍ബറില്‍ ജില്ലാതല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അബുബക്കര്‍ ദിനാചരണ സന്ദേശം നല്‍കി. മലമ്പനി ഉള്‍പ്പെടെ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍, കൊതുകുകളുടെ ഉറവിട നശീകരണം, വ്യക്തി-പരിസര ശുചിത്വം, കൊതുകുവലയുടെ ഉപയോഗം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. ഡിവിഷൻ കൗണ്‍സിലര്‍ പ്രീത പ്രദീപ്, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ. കെ ഷിനി, ഡോ. ടി കെ രമ്യ, ജിഷ, ബയോളജിസ്റ്റ് സി.പി രമേശന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ സംഗീത, തീരദേശ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാരോൺ, കോടിയേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ വെക്റ്റർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രദർശനം, മലമ്പനി പരിശോധന, ആഴം കുറഞ്ഞ കിണറുകളിൽ കൊതുകുവല സ്ഥാപിക്കൽ എന്നിവ സംഘടിപ്പിച്ചു.




إرسال تعليق

0 تعليقات