പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പറ്റി ഒരു സൂപ്പ് ഉണ്ടാക്കിയാലോ !


മഴക്കാലം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഈ സമയത്ത് പനി ,ഫുഡ്പോയ്സൺ തുടങ്ങി നിരവധി അസുഖങ്ങളെ പറ്റി നമ്മൾ കേൾക്കാറുണ്ട്. വ്യക്തി ശുചിത്വം മാത്രം പാലിച്ചാൽ പോര മറിച്ച് നമ്മൾ കഴിക്കുന്ന ആഹാരത്തി​ന്റെ കാര്യത്തിലും നാം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആഹാരം നന്നായൽ തന്നെ നമ്മുടെ പകുതി അസുഖങ്ങൾ മാറുന്നു. അതിന് പറ്റിയ ഒന്നാണ് സൂപ്പ്. മഴക്കാലത്തെ തണുപ്പിൽ നിന്നും ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനും സൂപ്പുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ സ്വ‍‍ദിഷ്ടമായ ഒരു സൂപ്പ് ഉണ്ടാക്കി നോക്കിയാലോ.

ചേരുവകൾ

ചോളം: 1 എണ്ണം
പൊടിയായി അരിഞ്ഞ കാരറ്റ്, ബീൻസ് : അര കപ്പ്
ഇഞ്ചി, വെളുത്തുള്ളി: 1 ടീസ്പൂൺ വീതം
പച്ചമുളക്: 1 എണ്ണം
കോൺസ്റ്റാർച്ച് : ആവശ്യത്തിന്
കുരുമുളക് പൊടി: 1 ടീസ്പൂൺ
സ്പ്രിംഗ് ഒനിയൻ: 2 എണ്ണം
ഉപ്പ്, എണ്ണ: ആവശ്യത്തിന്
വെള്ളം: 4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ചോളം മിക്സിയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് സവാളയും കാരറ്റ്, ബീൻസ് എന്നിവ ചേർത്ത് 2 മിനിറ്റ് വേവിക്കുക. ബാക്കിവച്ച ചോളവും അരച്ചുവച്ച ചോളവും ഇതിലേക്ക് ചേർക്കുക. ശേഷം 4 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ കോൺഫ്ലോർ കലക്കിയത് ഒഴിച്ച് സൂപ്പ് കട്ടിയാകുന്നതുവരെ ഇളക്കുക. ഒടുവിൽ കുരുമുളക് പൊടിയും സ്പ്രിംഗ് ഒനിയനും ചേർത്ത് ചൂടോടെ വിളമ്പാം.



Post a Comment

0 Comments