കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ഐ എൻടിയുസിയുടെ കണ്ണൂർ ജില്ലാ കൺവെൻഷൻ കണ്ണൂർ ഡിസിസി ഭവനിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷക്കാലത്തെ എൽഡിഎഫ് ഭരണം കൺസ്യൂമർഫെഡിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത ഒരു ഭരണസമിതി ആയിരുന്നു. കഴിഞ്ഞ 10 വർഷക്കാലമായി ജീവനക്കാരുടെ ശമ്പള പരിഷ്കരണം പോലും നടപ്പിലാക്കാത്ത സ്ഥാപനമായിരുന്നു കൺസ്യൂമർഫെഡ്. കച്ചവടത്തിന്റെ കാര്യത്തിൽ സ്ഥാപനത്തെ ഇല്ലാതാക്കുന്ന രീതിയിലുള്ള നയപരമല്ലാത്ത തീരുമാനങ്ങൾ ഈ മാനേജ്മെന്റ് എടുക്കുകയുണ്ടായി. പൊതുവിതരണ രംഗത്ത് കൺസ്യൂമർഫെഡ് പോലുള്ള സഹകരണ പ്രസ്ഥാനം എന്നും സാധാരണക്കാർക്ക് ഒരു അത്താണി ആയിരുന്നു. ആ പൊതുവിതരണ രംഗമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നശിപ്പിച്ചു കളഞ്ഞത്. കണ്ണൂർ റീജയണിൽ പെട്ട കണ്ണൂർ കാസർഗോഡ് ജില്ലകളിൽ കൺസ്യൂമർഫെഡിന്റെ ഒരു പുതിയ സംരംഭം പോലും തുടങ്ങാൻ ഈ ഭരണസമിതിക്ക് സാധിച്ചില്ല. കൺസ്യൂമർഫെഡിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉടനടി പരിഹാരം കാണും എന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി. കൺവെൻഷനിൽ കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ഐ എൻടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആർ പ്രദീപ് കുമാർ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ബി തേഷ് എസ് സ്വാഗതം പറഞ്ഞു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി എ. ടി.നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ ഉന്നത വിജയികളെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്. ആശംസകൾ അറിയിച്ചു അബ്ദുൽ ഗഫൂർ, അനിൽ ഇടുക്കി ഐഎൻടിസി ജില്ലാ ട്രഷറർ പ്രേമരാജൻ എന്നിവർ സംസാരിച്ചു. ശ്രീമതി അബിത പി വി ചടങ്ങിൽ നന്ദി അർപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് രജീഷ് കണ്ണോത്ത് സെക്രട്ടറി പ്രശോഭ വി ട്രഷറർ പി വി വൈസ് പ്രസിഡണ്ട് ലതീഷ് പി എന്നിവരെ തിരഞ്ഞെടുത്തു
.jpg)





0 تعليقات