ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബയുമായി നടത്തിയ അനുരഞ്ജന നീക്കം പരാജയം. മാപ്പ് എഴുതി നല്‍കണമെന്ന ടിനിടോമിന്റെ ആവശ്യം അന്‍സിബ തള്ളി. വിഷയം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും പരാതി പിന്‍വലിക്കണം എന്നുമുള്ള അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎല്‍എയുമായ രമേശ് പിഷാരടിയുടെ ആവശ്യവും താരം തള്ളി. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ പറഞ്ഞു. രാജിവെച്ച മുതിര്‍ന്ന താരങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശ്വേതാ മേനോന്‍, മല്ലിക സുകുമാരന്‍ എന്നിവരെ തിരികെ കൊണ്ടുവരാനാണ് നീക്കം.അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെയാണ് ചേർന്നത്. അമ്മ സംഘടനയ്ക്ക് ഉടൻ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്ന് രമേശ് പിഷാരടി അറിയിച്ചു. സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ല. ശ്വേത മേനോൻ, അൻസിബ, മല്ലിക സുകുമാരൻ, മമ്മുട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചു. രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും പിഷാരടി പ്രതികരിച്ചു.ഭരണസമിതി രാജിവെച്ചതിന് പിന്നാലെയാണ് അമ്മ സംഘടനയെ താല്‍ക്കാലികമായി നയിക്കാന്‍ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നടന്‍ ജഗദീഷ് പ്രഖ്യാപിച്ചത്. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. രമേശ് പിഷാരടി കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിയില്‍, കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോണ്‍, കൃഷ്ണ പ്രഭ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങള്‍.






0 تعليقات