കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കരുനാഗപ്പള്ളി, ചാലക്കുടി മഞ്ചേശ്വരം എന്നിവിടങ്ങളിൽ റവന്യു ടവർ സ്ഥാപിക്കും. കൊല്ലം ചിന്നക്കടയിൽ സ്കൈവേയ്ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. വ്യവസായത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നൽകും.സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും. ബ്രാൻഡ് വയനാട് പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.പൊതുമേഖലയെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ആൾ ഇന്ത്യ ടൂറിസ്റ്റുകളുടെ നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപനം. സ്റ്റേജ് ക്യാരേജ് ബസുകൾക്ക് 50 ശതമാനം നികുതി ഇളവ്. സ്വകാര്യ ബസുകൾക്ക് ത്രൈമാസ നികുതിയിൽ ഇളവ് നൽകുമെന്നും പ്രഖ്യാപിച്ചു. 40 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് റോഡ് നികുതി അഞ്ച് ശതമാനമായി കൂട്ടി.പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ തിരുപ്പതി മോഡൽ വികസന നടത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കാനുള്ള നടപടികൾ സ്വീകരിക്കും. തിരുവിതാംകൂർ, കൊച്ചി മാതൃകയിൽ മലബാർ ദേവസ്വംബോർഡും മാറ്റുമെന്നും പ്രഖ്യാപനം.






0 تعليقات