ഇരട്ടി മട്ടന്നൂർ റൂട്ടിൽ ഉളിയിൽ ടൗണിൽ ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലും നിർത്തിയിട്ട ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം.
കാർയാത്രീകരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇരട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് വൈദ്യുതി തൂണിലും ഇരുചക്ര വാഹനത്തിലും ഇടിച്ചത് ഇരുചക്ര വാഹനം പൂർണമായും തകർന്നു വെള്ളിയാഴ്ച രാവിലെ 6:40 ഓടെ ആയിരുന്നു അപകടം.






0 تعليقات