ഒപ്പമുണ്ട്..; ചിന്നക്കനാലിൽ കാട്ടാനാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷിനെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്


ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുട്ടിയുടെ തലയോട്ടിയുടെ ഭാഗത്ത് വേദനയുണ്ടെന്നും ഡോക്ടർമാർ ശുഭ പ്രതിക്ഷയിലാണ് എന്നും സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണം. നേരത്തെ തുടങ്ങിവെച്ച നടപടികൾക്ക് തുടർച്ചയുണ്ടാകണം. ആളുകൾക്ക് നേരെ ആക്രമണമുണ്ടാവാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഗവൺമെൻ്റ് മാറിയത് ആന അറിഞ്ഞല്ലായെന്നത് മറുപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ വേണുഗോപാൽ, ആശുപത്രി സുപ്രണ്ട് ടിജി കെ തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ(36) ആണ് മരിച്ചത്. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്. വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൂടൽ മഞ്ഞുള്ള സമയമായതിനാൽ കാട്ടാനക്കൂട്ടം സമീപത്തുള്ളത് തിരിച്ചറിഞ്ഞിരുന്നില്ല.



Post a Comment

0 Comments