നിടിയേങ്ങ ഗവൺമെൻറ് യു പി സ്കൂളിന് കെഎസ്എഫ്ഇയുടെ പൊതു നന്മ ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങിയ ബസ് കൈമാറി.

 


ശ്രീകണ്ഠപുരം :നിടിയേങ്ങ ഗവൺമെൻറ് യു പി സ്കൂളിന് കെഎസ്എഫ്ഇയുടെ പൊതു നന്മ ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങിയ ബസ് കൈമാറി. 21 ലക്ഷം രൂപയുടെ ബസ്സാണ് കെഎസ്എഫ്ഇ കൈമാറിയത്.  സ്കൂൾ ബസ്സ്  ശ്രീകണ്ഠപുരം നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി കുഞ്ഞിരാമനും വാർഡ് കൗൺസിലർ എ കെ പ്രിയയും കെഎസ് എഫ്ഇ മുൻ ഡയറക്ടർ എം സി രാഘവനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ കെ വി മനോഹരൻ സ്വാഗതം പറഞ്ഞു. സിഎംസി ചെയർമാൻ വി ഷിജിത്ത് അധ്യക്ഷനായി. വൈസ് ചെയർമാൻ എ കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.




Post a Comment

Previous Post Next Post

AD01