വിവാദ ഉദ്യോഗസ്ഥൻ DYSP മധുബാബുവിനാണ് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡിഷണൽ SP യായി നിയമിച്ചുകൊണ്ടാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സർക്കാരാണ് സ്ഥാനകയറ്റത്തിന് ശുപാർശ നൽകിയിരുന്നത്. കസ്റ്റഡി മർദന ആരോപണം നേരിടുന്ന് ഉദ്യോഗസ്ഥാനണ് മധുബാബു.ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആണ് നിലവിൽ മധുബാബു.മധു ബാബുവിനെതിരെ പലപ്പോഴായി നിരവധി പരാതികളാണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. നേരത്തേ 2024 ഡിസംബറില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദിക്കുകയും ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും മധുബാബുവിനെ ശിക്ഷിച്ചിരുന്നു.പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥനെ മര്‍ദിച്ചെന്ന കേസിലായിരുന്നു അന്ന് നടപടി. 2006 ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. അന്ന് ചേര്‍ത്തല എസ്‌ഐ ആയിരുന്നു മധു ബാബു.
അതേസമയം, മധു ബാബുവിന് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പത്തനംതിട്ടയിലെ എസ്എഫ്ഐ മുൻനേതാവ് ജയകൃഷ്ണൻ തണ്ണിത്തോട് രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നേതാവായിരുന്ന തന്നെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയ ആളാണ് മധുബാബു എന്ന് ജയകൃഷ്ണൻ പറഞ്ഞു. പല ആളുകളെയും മധുബാബു ദ്രോഹിച്ചിട്ടുണ്ട്. ക്രിമിനൽ ആയ ഈ ഉദ്യോഗസ്ഥനെ ലോ ആൻഡ് ഓർഡറിൽ പോസ്റ്റ് ചെയ്യരുതെന്ന് ഉത്തരം ഉണ്ടെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. നിലവിലെ സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും നിരവധി സ്വകാര്യ അന്യായങ്ങൾ കോടതിയുടെ പരിഗണനയിൽ നേരത്തെ ഉണ്ടെന്നും ജയകൃഷ്ണൻ തണ്ണിത്തോട് വ്യക്തമാക്കിയിരുന്നു.
.jpg)


.gif)
Post a Comment