തില്ലങ്കേരി കാഞ്ഞിരാട്ടെ വിദ്യാർത്ഥിനി കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ രമേശ് ചെന്നിത്തല ഉത്തരവിട്ടു. സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി അവതരിപ്പിക്കുകയും കുടുംബത്തിന്റെ ആശങ്കകൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച് കുടുംബത്തിന് എല്ലാ നിയമപരമായ സഹായവും ഉറപ്പുവരുത്തുമെന്നും മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി പറഞ്ഞു. പേരാവൂർ എം.എൽ.എ. അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ കെ. ഉമേഷ്, സവാദ് പെരിയത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.



.gif)



0 Comments