മധ്യപ്രദേശ് , ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരത്തിലാണ് ജനാധിപത്യം മുന്നോട്ടുപോകുന്നത്. പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. ഇന്ന് നടന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു.നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടും. വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇന്ധന വില പ്രതിദിനം വർധിക്കുകയാണ്. വില വർധനവിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. നീറ്റ് , സിബിഎസ്ഇ വിഷയത്തിൽ വിദ്യാർഥികൾ ഇപ്പോഴും ആശങ്കയിലാണ്. കോൺഗ്രസ് ഇതിനെതിരെ രാജ്യവ്യാപകമായി ക്യംപയിനുകൾ സംഘടിപ്പിക്കും. രാജ്യത്തെ സ്ഥിതി അപകടകരമാണ്. ജനങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.


0 تعليقات