മദ്യനയത്തിലും പിഎം ശ്രീയിലും യുഡിഎഫ് സർക്കാരിനെ വിമർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ .വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ നടപടിയിൽ നിന്ന് പിന്മാറണമെന്നും പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.സമസ്‌ത സ്ഥാപക ദിന പരിപാടിയിലാണ് കാന്തപുരം എ.പി അബൂബക്കർ യുഡിഎഫ് സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ നടപടി കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെയെന്നും സർക്കാർ പിന്മാറണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.പിഎംശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. നാടിനെ എല്ലാ രീതിയിലും പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫ് സർക്കാറിൻ്റെ നയത്തിനെതിരെ ഇത് ആദ്യമായാണ് കാന്തപുരം നിലപാട് വ്യക്തമാക്കുന്നത്.






0 Comments