കാഞ്ഞങ്ങാട്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം (NHM) കാസർഗോഡ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP), റോട്ടറി ഇന്റർനാഷണൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്നു. ഇന്ന് (ജൂൺ 28ന് ഞായറാഴ്ച ) രാവിലെ 9ന് നടന്ന ചടങ്ങിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ച എം.എൽ.എ, ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം പ്രതിരോധ ക്യാമ്പെയ്നുകൾ പൂർണ്ണ വിജയമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ. വി.വി. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. സന്തോഷ് ബി. മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി, വാർഡ് കൗൺസിലർ എം.എ രേഷ്മ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ കെ മണികണ്ഠൻ, ഡപ്യൂട്ടി ഡി എം ഒ ഡോ കെ സന്തോഷ് കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെൻസി റാണി എ.കെ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ്, ഐ.എ.പി കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. ടി.വി. പത്മനാഭൻ, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രതിനിധി എം.കെ. വിനോദ് കുമാർ, കാസർഗോഡ് ഇ-സഞ്ജീവനി നോഡൽ ഓഫീസർ ഡോ. ബേസിൽ വർഗീസ്, ജില്ലാ എം.സി.എച്ച് ഓഫീസർ സ്റ്റെല്ല ജോസഫ് എന്നിവർ ആശംസകൾ നേർന്നു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി സ്വാഗതം ആശംസിച്ച ചടങ്ങിൽ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മന്തിൽ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ അഞ്ചു വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കിക്കൊണ്ട് പ്രതിരോധ യജ്ഞം വൻ വിജയമാക്കാൻ ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു.





0 تعليقات