താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം


താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞത്. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തിൽ തട്ടി നിന്നതിനാൽ വാൻ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല.



إرسال تعليق

0 تعليقات