കെ ബി പ്രദീപിന്റെ നിയമനം ആസൂത്രിതമായ നീക്കമാണെന്ന് സിപിഐഎം നേതാവ് പി രാജീവ്. കേവലം രാജികൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.രാജിവെച്ചു എന്നതുതന്നെ വീണ്ടും പരിശോധിക്കണമെന്നും ചുമതല എടുത്തിട്ടില്ലായിരുന്നുവെങ്കിൽ ഉത്തരവ് റദ്ദാക്കിയാൽ മതിയായിരുന്നുവെന്നും പി രാജീവ് പറഞ്ഞു. പ്രദീപ് ചുമതലയേറ്റതുകൊണ്ടാണ് രാജിവയ്ക്കേണ്ടി വന്നത്. ചാർജെടുത്ത സ്ഥിതിക്ക് എല്ലാ ഫയലുകളും വക്കീലിന്റെ അടുത്ത് എത്തിയിട്ടുണ്ടാകും. വക്കീലിന്റെ ആവശ്യം കഴിഞ്ഞിട്ടുള്ള രാജിയാണോ ഇത്. എല്ലാ ഫയലുകളും പരിശോധിക്കാനുള്ള സന്ദർഭം ഉപയോഗിച്ചതിനുശേഷം ആണോ രാജിവയ്ക്കുന്നത്. ഈ അഭിഭാഷകൻ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സ്വർണക്കൊള്ളയെ ന്യായീകരിച്ച ആളാണ്.കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് ദേവസ്വത്തിന് പ്രത്യേക പ്ലീഡർമാർ ഉണ്ടായിരുന്നില്ല. ആരാണ് ഇവിടെ നിയമത്തിന്റെ ഉത്തരവാദി.നടപടിക്രമങ്ങൾ പാലിച്ചാണോ നിയമനം നടത്തിയത് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും പി രാജീവ് പറഞ്ഞു. അതേസമയം, യുഡിഎഫ് സർക്കാരിന്റെ നിയമന നടപടി വൻ വിവാദമായതോടെയാണ് കെ ബി പ്രദീപ് പ്ലീഡർ സ്ഥാനത്തുനിന്ന് രാജിവച്ചത്. മുഖ്യമന്ത്രി പ്രദീപിനോട് രാജി ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് പ്രദീപ്. വിവാദം ശക്തമായതോടെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. നേരത്തെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ബെന്നി തോമസ് രാജിവച്ചിരുന്നു.



0 Comments